പാണക്കാട് തങ്ങൾക്ക് വധഭീഷണി; മുസ്ലിം ലീഗ് പ്രവർത്തകനെതിരെ പരാതി

മലപ്പുറം : ഫോണിലൂടെ വധഭീഷണി ലഭിച്ച പാണക്കാട് സയ്യദ് മൂഈനലി തങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇന്ന്
രാവിലെ പത്തുമണിയോടെ മലപ്പുറം പോലീസ് സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്

പാണക്കാട് ഹൈദരാലി തങ്ങളുടെ മകനും യൂത്ത് ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റുമായ സയ്യദ് മൂഈനലി തങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. മുസ്ലിം ലീഗ് പ്രവർത്തകനായ റാഫി പുതിയ കടവാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്ന് തങ്ങൾ പറഞ്ഞു.
“സമുദായ നേതാക്കളെയും പാർട്ടി നേതാക്കളെയും വെല്ലുവിളിച്ച് പ്രസംഗം നടത്തിയാൽ വീൽചെയറിൽ പോകേണ്ടി വരുമെന്നാണ് ഭീഷണിപ്പെടുത്തിയത്.
റാഫിയുടെ പിന്നിൽ ലീഗിലെ ഒരു വിഭാഗം ഉണ്ടെന്ന സംശയവും അദ്ദേഹം മാധ്യമപ്രവർത്തകർക്ക് മുന്നിൽ പങ്കുവച്ചു. അതാരാണെന്ന് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം പോലീസിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.