ലണ്ടൻ : 13 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആദില്‍ റഷീദ് എന്ന യുവാവിനെ കുറ്റവിമുക്തനാക്കി ബ്രിട്ടനിലെ കോടതി.
പോലീസ് പിടികൂടിയപ്പോള്‍, ബലാത്സംഗം കുറ്റകൃത്യമാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ആദില്‍ റഷീദ് പറഞ്ഞത് . ബ്രിട്ടനിലെ നോട്ടിംഗ്ഹാമിലാണ് സംഭവം .
താൻ മദ്രസയിലാണ് പഠിച്ചതെന്നും , സ്ത്രീകള്‍ വിലയില്ലാത്തവരാണെന്നും റോഡില്‍ എറിയുന്ന മിഠായികള്‍ പോലെയാണെന്നുമാണ് ആദില്‍ റഷീദ് പറഞ്ഞത് . 18 വയസ്സായെങ്കിലും ലൈംഗിക കാര്യങ്ങളില്‍ പരിചയക്കുറവും പക്വതയില്ലാത്തവനുമാണെന്ന് പറഞ്ഞാണ് കോടതി ആദിലിലെ കുറ്റവിമുക്തനാക്കിയത് .
രണ്ട് മണിക്കൂറോളം തങ്ങള്‍ ഹോട്ടലില്‍ താമസിച്ചതായി പെണ്‍കുട്ടി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. പീഡനത്തിന് ശേഷം ആദില്‍ നേരെ മസ്ജിദിലെത്തി നമസ്കാരം നടത്തി. ഇതിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി. അതേ ആഴ്ച തന്നെ പോലീസ് റഷീദിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്രസയില്‍ പഠിച്ചതിനാല്‍ തനിക്ക് ബ്രിട്ടീഷ് നിയമത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഈ കേസിന്റെ വാദം കേള്‍ക്കുന്നതിനിടെ ആദില്‍ പറഞ്ഞത് .