ബോളിവുഡ് താരങ്ങളുടെ ഭവനങ്ങള്‍ എപ്പോഴും ചര്‍ച്ചയാണ്. വീടും അതിനുള്ളിലുള്ള കാഴ്ചകളും അത്ഭുതത്തോടെയാണ് ആരാധകര്‍ നോക്കുന്നത്.
എന്നാല്‍ ഇവരുടെ കറന്റ് ബില്ല് എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. അമിതാഭ് ബച്ചനും ഷാറൂഖും സല്‍മാനും ആമീര്‍ ഖാനുമൊക്കെ ലക്ഷങ്ങളാണ് കറന്റ് ബില്ലിനായി ചിലവഴിക്കുന്നത് .
അമിതാഭ് ബച്ചൻ;തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ്
അമിതാഭ് ബച്ചൻ. ഭാര്യയും നടിയുമായ ജയ ബച്ചനൊപ്പം ജുഹുവിലാണ് താമസം. . റിപ്പോര്‍ട്ട് പ്രകാരം 22- 25 ലക്ഷം രൂപവരെയാണ് കറന്റ് ബില്ലിനായി അടയ്ക്കുന്നത് .
ഷാറൂഖ് ഖാൻ;ഷാറൂഖ് ഖാനെ പോലെ അദ്ദേഹത്തിന്റെ വസതിയായ മന്നത്തും പ്രശസ്തമാണ്. ന്നത്തില്‍ കയറാൻ ആഗ്രഹമില്ലാത്തതായി ആരും തന്നെയുണ്ടാകില്ല. ഭാര്യ ഗൗരി ഖാനാണ് വീട് ഒരുക്കിയിരിക്കുന്നത്. ഭാര്യക്കും മക്കളായ ര്യനും സുഹാനയും അബ്രാമിനൊപ്പമാണ് നടൻ സ്വപ്നഭവനത്തില്‍ താമസിക്കുന്നത്. പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം 43-45 ലക്ഷം വരെയാണ് കറന്റ് ബില്ല്
സല്മാൻ ഖാൻ;മുംബൈ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിലാണ് താമസിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്മാന് ഖാന്റെ കറന്റ് ബില്ല് 23 മുതല്‍ 25 ലക്ഷം വരെയാണ്
ആമിര്‍ ഖാൻ;ഒമ്ബത് മുതല്‍ 11 ലക്ഷം വരെയാണ് ആമിര്‍ ഖാൻ കറന്റ് ബില്ലെന്നാണ് റിപ്പോര്‍ട്ട് .സിനിമയില്‍ നിന്ന് ഇടവേള എടുത്ത നടൻ മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് താമസം
ദീപിക പദുകോണ്‍- രണ്‍വീര്‍ സിങ്;മുംബൈയിലെ പ്രഭാദേവി ഏരിയയിലാണ് ദീപിക പദുകോണും ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ സിങ്ങും താമസിക്കുന്നത്. ഇരുവരും 13-15 ലക്ഷം രൂപവരെയാണ് കറന്റ് ബില്ലിനായി ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കത്രീന കൈഫ്- വിക്കി കൗശല്‍;ബോളിവുഡിലെ മറ്റൊരു ജനപ്രീയ ജോഡിയാണ് കത്രീന കൈഫും വിക്കി കൗശലും.ജൂഹുവില്‍ സമുദ്രത്തിന് മുഖമായി വരുന്ന അപ്പാര്‍ട്ടുമെന്റിലാണ് വിക്കിയും കത്രീനയും താമസിക്കുന്നത്. ഇവിടുത്തെ കറന്റ് ബില്ല് എട്ട് മുതല്‍ പത്ത് ലക്ഷം വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സെയ്ഫ് അലിഖാൻ- കരീന കപൂര്‍;ആരാധകര്‍ ഏറെയുള്ള താരദമ്ബതികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. 2012 ല്‍ വിവാഹിതരായ ഇവര്‍ രണ്ട് മക്കള്‍ക്കൊപ്പം മുംബൈയിലാണ് താമസം.നാലാംഗ കുടുംബാംഗങ്ങള്‍ താമസിക്കുന്ന അപ്പാര്ട്ട്മന്റെിന്റെ കറന്റ് ബില്ല് 30-32 ലക്ഷം വരെയാണത്രേ