ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഏകദിന, ടി20, ടെസ്റ്റ്, എ പര്യടനം എന്നിവയ്‌ക്കായി ഇന്ത്യ നാല് സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ബൗളറായ ഉംറാൻ മാലിക്കിന് ഒരു ടീമിലും ഇടം നേടാനായില്ലാ. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
തന്‍റെ നിരാശ അറിയിച്ച മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഇര്‍ഫാൻ പത്താൻ, മുൻ ഇന്ത്യൻ പേസര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ഈ തീരുമാനത്തെ വിമര്‍ശിക്കുകയും ചെയ്തു.
“ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് ഇന്ത്യൻ ഇലവനില്‍ ഉണ്ടായിരുന്ന ആള്‍ക്ക് തീര്‍ച്ചയായും ഇന്ത്യ എ ടീമില്‍ സ്ഥാനം കണ്ടെത്താനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” പത്താൻ ട്വിറ്ററില്‍ കുറിച്ചു.
ഈ വര്‍ഷമാദ്യം നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തില്‍ ഉമ്രാന്‍ മാലിക്ക് ഇടം നേടിയിരുന്നു. എന്നാല്‍ അത്ര മികച്ച പ്രകടനമല്ലാ ഇന്ത്യന്‍ പേസ് ബൗളര്‍ കാഴ്ച്ചവച്ചത്. ഇതാദ്യമായല്ല ഉമ്രാന്‍ മാലിക്കിനെ പിന്തുണച്ച് ഇര്‍ഫാൻ പത്താന്‍ എത്തുന്നത്. ഇന്ത്യൻ പ്രീമിയര്‍ ലീഗ് 2023 ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മാലിക്കിന് സ്ഥിരമായി അവസരങ്ങള്‍ ലഭിക്കാത്തപ്പോള്‍, ഫ്രാഞ്ചൈസിയെ വിമര്‍ശിച്ച് പത്താൻ എത്തിയിരുന്നു