തിരുവനന്തപുരം : മുത്തശ്ശി വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടി ആർ സുബ്ബലക്ഷ്മി(87) അന്തരിച്ചു.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആയിരുന്നു അന്ത്യം.
നിരവധി ഹിറ്റ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ഒടുവിൽ അഭിനയിച്ചത് വിജയുടെ ബീസ്റ്റിൽ. നന്ദനം, കല്യാണരാമൻ, രാപ്പകൽ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു.
സംഗീതപാരമ്പര്യമുള്ള ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച സുബ്ബലക്ഷ്മി കർണാടക സംഗീതജ്ഞയും നർത്തകിയുമായിരുന്നു. പരേതനായ കല്യാണരാമൻ ആണ് ഭർത്താവ്, മകൾ അഭിനേത്രിയും നർത്തകിയുമായ താരാ കല്യാൺ .