ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) കാര്യത്തില്‍, മൂല്യം എന്നത് അവയുടെ ബാറ്ററി & ഡ്രൈവിംഗ് റേഞ്ചില്‍ മാത്രമല്ല, ചാര്‍ജിംഗ് സ്പീഡിനേയും ആശ്രയിച്ചാണ്.
ലോകമെമ്ബാടുമുള്ള നിരത്തുകളില്‍ ഇവികള്‍ കൂടുതലായി എത്തുന്നതിനാല്‍, ഈ വാഹനങ്ങള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാനുള്ള കഴിവും വളരെ പ്രധാനമാണ്. എന്നിരുന്നാലും, ചാര്‍ജിംഗ് സ്പീഡിന്റെ അടിസ്ഥാനത്തില്‍ ‘വേഗത’ നിര്‍വചിക്കുന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് ലളിതമാക്കാൻ യുഎസ് ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ് റിസോഴ്സ് കമ്ബനിയായ എഡ്മണ്ട്സ് അടുത്തിടെ ഒരു പരീക്ഷണം നടത്തി.
എഡ്മണ്ട്സിന്റെ ചാര്‍ജിംഗ് സ്പീഡ് ടെസ്റ്റ്: എഡ്മണ്ട്സ്, ഫാസ്റ്റ് ചാര്‍ജിംഗ് കഴിവുകളെ അടിസ്ഥാനമാക്കി റാങ്ക് ചെയ്യുക എന്ന ലക്ഷ്യത്തോടെ 43 വ്യത്യസ്ത ഇലക്ട്രിക് കാറുകളോളം പരീക്ഷിച്ചു. ഈ ഇവികളില്‍ ബാറ്ററി സാങ്കേതികവിദ്യയും കപ്പാസിറ്റിയും വ്യത്യാസപ്പെട്ടിട്ടുണ്ട് എങ്കിലും, ഓരോന്നും എത്ര വേഗത്തില്‍ ചാര്‍ജ് ചെയ്യാം എന്നതിലായിരുന്നു ടെസ്റ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ തീര്‍ച്ചയായും വിജ്ഞാനം വര്‍ധിപ്പിക്കുന്നതായിരുന്നു.
ടെസ്റ്റിലെ ടോപ്പ് പെര്‍ഫോര്‍മേര്‍സ്: ഒരൊറ്റ മോട്ടോറുള്ള ഹ്യുണ്ടായി അയോണിക് 6 ലിമിറ്റഡ് RWD (റിയര്‍ വീല്‍ ഡ്രൈവ്), ഒരു മണിക്കൂറില്‍ ചാര്‍ജ് ചെയ്താല്‍ അതിന്റെ ഡ്രൈവിംഗ് റേഞ്ചിലേക്ക് 868 മൈല്‍ (ഏകദേശം 1,400 കിലോമീറ്റര്‍) ആഡ് ചെയ്യാൻ കഴിയുമെന്ന് കാണിച്ചുകൊണ്ട് കിരീടം സ്വന്തമാക്കി.
മണിക്കൂറില്‍ 769 മൈല്‍ (ഏകദേശം 1,240 കിലോമീറ്റര്‍) ചാര്‍ജിംഗ് കൈവരിച്ച് 2022 കിയ EV6 വിൻഡ് RWD രണ്ടാം സ്ഥാനം നേടി. അയോണിക് 6 -ന്റെ ഡ്യുവല്‍ മോട്ടോര്‍ വേരിയന്റാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ ലീഡര്‍മാരെ പിന്തുടര്ന്ന്, ഫോര്ഷ ടെയ്കാൻ 4S -ന് മണിക്കൂറില്‍ 690 മൈല്‍ (ഏകദേശം 1,110 കിലോമീറ്റര്‍) ചാര്‍ജ് കൈവരിക്കാൻ കഴിഞ്ഞു.
അതേസമയം കിയ EV6 GT ലൈനും ട്വിൻ മോട്ടോര്‍ സജ്ജീകരണവുമായി വരുന്ന അയോണിക് 5 ഉം ഒട്ടും തന്നെ പിന്നില്‍ അല്ല. ഈ പട്ടികയില്‍ ഹ്യുണ്ടായി, കിയ എന്നിവയുടെ ആധിപത്യം ശ്രദ്ധേയമാണ്, കൂടാതെ മറ്റ് പ്രശസ്ത ബ്രാൻഡുകളേയും ഇക്കാര്യത്തില്‍ ഇഴര് പിന്നിലാക്കുന്നു.
മറ്റ് കോംപറ്റീറ്റര്‍ മോഡലുകള്‍: മണിക്കൂറില്‍ 593 മൈല്‍ (ഏകദേശം 954 കിലോമീറ്റര്‍) ചാര്‍ജ് കൈവരിക്കുന്ന EQS 450+ ഇലക്ട്രിക് സെഡാനുമായി മെര്‍സിഡീസ് ഏഴാം സ്ഥാനത്ത് എത്തി. ജെനസിസ് ഇലക്ട്രിഫൈഡ് G80 എട്ടാം സ്ഥാനത്തെത്തി. മണിക്കൂറില്‍ 588 മൈല്‍ ചാര്ജാവാനുള്ള കഴിവാണ് ഇതിനുള്ളത്. അതിന് പിന്നാലെ, മണിക്കൂറില്‍ 584 മൈല്‍ (ഏകദേശം 940 കിലോമീറ്റര്‍) റേഞ്ച് ഒരു മണിക്കൂര്‍ ചാര്‍ജ്ജില്‍ നേടാനാവുന്ന പോര്‍ഷ ടെയ്കാൻ GTS മോഡലാണ് ലിസ്റ്റില്‍.
ആഗോള ഇവി സ്പെയ്സില്‍ മുന്നിട്ടുനിന്നിട്ടും, ടെസ്ലയ്ക്ക് കഷ്ടപ്പെട്ട് ആദ്യ പത്തില്‍ ഇടംനേടാനെ ആയുള്ളൂ. ബ്രാൻഡിന്റെ മോഡല്‍ 3 ലോംഗ് റേഞ്ച് മണിക്കൂറില്‍ 569 മൈല്‍ (ഏകദേശം 915 കിലോമീറ്റര്‍) ചാര്‍ജ് കൈവരിക്കാനാവുന്നതാണ്. മോഡല്‍ 3 ഉള്‍പ്പെടെ നിരവധി ടെസ്ല മോഡലുകള്‍ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളുടെ പട്ടികയില്‍ ഉയര്‍ന്ന സ്ഥാനം നേടിയിട്ടുണ്ടെങ്കിലും, ചാര്‍ജിംഗ് വേഗതയുടെ കാര്യത്തില്‍ അവ പല പ്രമുഖ എതിരാളികളേക്കാളും പിന്നിലാണ് എന്നതാണ് വസ്തുത.
ചാര്‍ജിംഗ് സ്പീഡിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍: ഒരു ഇലക്ട്രിക് കാറിന്റെ ചാര്‍ജിംഗ് സ്പീഡിനെ ബാധിക്കുന്ന നിരവധി ഘടകങ്ങള്‍ എഡ്മണ്ട്സ് ചൂണ്ടിക്കാട്ടുന്നുണ്ട്. ബാറ്ററി സാങ്കേതികവിദ്യ, ചാര്‍ജര്‍ കപ്പാസിറ്റി, ഇവിയുടെ ഭാരം, ചാര്‍ജിംഗ് എഫിഷ്യൻസി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശരാശരി ചാര്‍ജിംഗ് പവറിനെ (കിലോവാട്ടില്‍) എഡ്മണ്ട്സ് പരീക്ഷിച്ച കണ്‍സംഷൻ ഫിഗറുമായി ഹരിച്ചാണ് ഓരോ ഇവിയുടെയും ചാര്‍ജിംഗ് സ്പീഡ് കണക്കുകള്‍ കണക്കാക്കുന്നത്.
ഒരു മണിക്കൂറില്‍ എത്ര മൈല്‍സ് എന്ന ഫലം ലഭിക്കുന്നതിന് ഈ കണക്ക് 100 കൊണ്ട് ഗുണിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍, ആഗോള തലത്തില്‍ റോഡുകളില്‍ ഇവികള്‍ കൂടുതല്‍ ട്രാക്ഷൻ നേടുന്നതിനാല്‍, അവയുടെ ചാര്‍ജിംഗ് കഴിവുകള്‍ മനസ്സിലാക്കുന്നത് നിര്‍ണായകമാണ്. എഡ്മണ്ടിന്റെ ഈ പഠനം ഫാര്സ്റ്റ് ചാര്‍ജിംഗ് ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള വിലയേറിയ ഉള്‍ക്കാഴ്ചകള്‍ നല്കുന്നു, ഇത് ഇവി സാങ്കേതികവിദ്യയില്‍ ഭാവിയിലെ മുന്നേറ്റങ്ങള്‍ക്ക് കാരണമായേക്കാം.