പത്തനംതിട്ട: റോബിൻ ബസിന് ബദലായി കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസിയുടെ എസി ലോ ഫ്ലോർ ബസ് നാളെ പുലർച്ചെ നാലരയ്ക്ക് അരംഭിക്കും. റോബിൻ ബസ്സിന്റെ അതേ റൂട്ടിലാണ് കെഎസ്ആർടിസിയുടെ ബസ്സും ഓടുക.
അതേസമയം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനെ വെല്ലുവിളിച്ച് ഓട്ടം തുടങ്ങിയ റോബിൻ ബസ്സിന് കേരളത്തിനു പുറമേ തമിഴ്നാട് ചാവടി ചെക്ക് പോസ്റ്റിലും പിഴ ഈടാക്കി.70,410 രൂപയാണ് അനുമതിയില്ലാതെ സർവീസ് നടത്തിയതിനാണ് പിഴ ഈടാക്കിയത്. വാഹന ഉടമ ടാക്സും പിഴയും അടച്ചതോടെ നവംബർ 24 വരെ തമിഴ്നാട്ടിൽ സർവീസ് നടത്താം.