ഇന്ത്യന്‍ വാഹനലോകത്തെ ട്രെന്‍ഡ് ഇപ്പോള്‍ സ്പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് (SUV) അനുകൂലമായതിനാല്‍ ചെറുകാറുകളുടെയും സെഡാനുകളുടെയും വില്‍പ്പനയെ അത് സാരമായി ബാധിക്കുന്നുണ്ട്.
ഗ്രൗണ്ട് ക്ലിയറന്‍സ് കൂടുതലുള്ളതിനാല്‍ ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളില്‍ സെഡാനുകളേക്കാള്‍ നല്ലത് എസ്യുവികളാണെന്നതിനാല് ആളുകള്‍ മാറിചിന്തിക്കുകയാണ്. എന്നാല്‍ ഡ്രൈവിംഗ് ഡൈനാമിക്സിന്റെയും ബൂട്ട് സ്പെയ്സിന്റെയും കാര്യം വരുമ്ബോള്‍ സെഡാനുകളുടെ തട്ട് താണ് തന്നെ ഇരിക്കും.
രാജ്യത്തെ മുന്‍നിര സെഡാന് മോഡലുകളെല്ലാം കാലാനുസൃതമായി പരിഷ്കരിച്ചിട്ടുണ്ടെങ്കിലും അവ വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നതാണ് വാസ്തവം. ഈ സാഹചര്യത്തില്‍ സെഡാന് മോഡലുകളുടെ വില്‍പ്പന ഉയര്‍ത്താന്‍ ഒട്ടുമിക്ക ബ്രാന്‍ഡുകളും ഈ ഉത്സവ സീസണില്‍ മികച്ച ഡിസ്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഉത്സവകാലത്ത് മികച്ച ഓഫറില്‍ വാങ്ങാവുന്ന സെഡാന് മോഡലുകള്‍ ഞങ്ങള്‍ നിങ്ങളെ പരിചയപ്പെടുത്താം.
ഹ്യുണ്ടായി വെര്‍ണ: പുതുതായി വിപണിയില്‍ എത്തിയ മോഡലുകള്‍ക്ക് പൊതുവേ കമ്ബനികള്‍ ഓഫര്‍ നല്‍കാറില്ല. എന്നാല്‍ ഡിസ്കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ 30,000 രൂപ വരെയാണ് പുത്തന്‍ വെര്‍ണക്ക് ഹ്യുണ്ടായി ഈ ഉത്സവ സീസണില്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഹ്യുണ്ടായി വെര്‍ണയുടെ എക്സ്റ്റീരിയര്‍ ഒരുപക്ഷേ എല്ലാവരെയും ആകര്‍ഷിക്കില്ലെങ്കിലും അകത്തളം മറ്റെല്ലാ ഹ്യുണ്ടായി മോഡലുകളെയും പോലെ ഫീച്ചര്‍ റിച്ചാണ്. സെഡാന്റെ ടോപ് എന്‍ഡ് വേരിയന്റില്‍ ADAS സേഫ്റ്റി സ്യൂട്ടും ലഭിക്കുന്നു.
രണ്ട് പെട്രോള്‍ എഞ്ചിന് ഓപ്ഷനിലാണ് ഹ്യുണ്ടായി വെര്‍ണ ഓഫര്‍ ചെയ്യുന്നത്. 115 bhp പവറും 114 Nm ടോര്‍ക്കും നല്കുന്ന 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 160 bhp പവറും നല്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളാണവ. 6-സ്പീഡ് മാനുവല്‍, സിവിടി, ഡിസിടി ട്രാന്സ്മിഷന് ഓപ്ഷനുകളില്‍ കാര്‍ വാങ്ങാന്‍ സാധിക്കും. 10.90 ലക്ഷം മുതല്‍ 17.38 ലക്ഷം രൂപ വരെയാണ് വെര്‍ണയുടെ എക്സ്ഷോറൂം വില.
മാരുതി സുസുക്കി ഡിസയര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന് ആണ് മാരുതി സുസുക്കി ഡിസയര്‍. കോര്‍പ്പറേറ്റ് ബോണസ്, ഫെസ്റ്റിവല്‍ ഡിസ്കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ് എന്നിവ ഉള്‍പ്പെടെ ഈ മാസം 40,000 രൂപ വരെ കിഴിവില്‍ ഈ ജനപ്രിയ മോഡല്‍ സ്വന്തമാക്കാം. പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ ഈ കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കാറിലെ 1.2-ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് 90 bhp പവര്‍ നല്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.
അതേസമയം സിഎന്‍ജി മോഡില്‍ പവര്‍ 77 bhp ആയി കുറയുന്നു. ഡിസയര്‍ പെട്രോള്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് AMT ട്രാന്സ്മിഷന് ഓപ്ഷനില്‍ വാങ്ങാം. അതേസമയം സിഎന്‍ജി പതിപ്പിനൊപ്പം 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് വരുന്നത്. 6.52 ലക്ഷം മുതല്‍ 9.39 ലക്ഷം രൂപ വരെയാണ് ഡിസയറിന്റെ എക്സ്ഷോറൂം വില വരുന്നത്.
ഹോണ്ട അമേസ്: രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന രണ്ടാമത്തെ സെഡാനാണിത്. അമേസിന് ഈ മാസം മൊത്തം 70,000 രൂപ വരെ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ലഭിച്ച ഫെയ്സ്ലിഫ്റ്റിലൂടെ എതിരാളികളേക്കാള്‍ പ്രീമിയം ലെവലിലുള്ള ക്യാബിന് അമേസിന് ലഭിച്ചിരുന്നു. അമേസിലെ 90 bhp പവര്‍ നല്കുന്ന 1.2-ലിറ്റര്‍ iVTEC പെട്രോള്‍ എഞ്ചിന് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. 7.10 ലക്ഷം രൂപയാണ് അമേസിന്റെ പ്രാരംഭ എക്സ്ഷോറൂം വില.
സ്കോഡ സ്ലാവിയ: ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്കോഡ തങ്ങളുടെ ബെസ്റ്റ് സെല്ലിംഗ് സെഡാന് ഈ ഉത്സവകാലത്ത് 75000 രൂപയുടെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. കോര്‍പ്പറേറ്റ് ബോണസ്, എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍, ഉത്സവകാല ഡിസ്കൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ കിഴിവ്. രണ്ട് പെട്രോള്‍ എഞ്ചിന് ഓപ്ഷനിലാണ് സ്കോഡ് സ്ലാവിയ വിപണിയില്‍ എത്തുന്നത്.
ആദ്യത്തെ 110 bhp 1.0 ലിറ്റര്‍ യൂണിറ്റ് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സുമായി ഇണചേരുന്നു. 150 bhp പവര്‍ നല്കുന്ന ശക്തമായ 1.5 ലിറ്റര്‍ യൂണിറ്റ് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് DSG ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു. 10.89 ലക്ഷം മുതല്‍ 19.12 ലക്ഷം രൂപ വരെയാണ് സ്ലാവിയയുടെ എക്സ്ഷോറൂം വില പോകുന്നത്.
ഫോക്സ്വാഗണ് വെര്‍ട്ടിസ്: സ്ലാവിയയുടെ ഫോക്സ്വാഗണില് നിന്നുള്ള ഇരട്ട സഹോദരനാണ് വെര്‍ട്ടിസ്. ഇരുസെഡാനുകളുടെയും ഭൂരിഭാഗം മെക്കാനിക്കല്‍ സവിശേഷതകളും സമമാണ്. ഈ ഉത്സവ സീസണില്‍ ജര്‍മന്‍ സെഡാന് 80,000 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്. സ്കോഡ സ്ലാവിയയുടെ അതേ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളുമായാണ് ഫോക്സ്വാഗണ് വെര്‍ട്ടിസും വരുന്നത്. 11.48 ലക്ഷം മുതല്‍ 19.29 ലക്ഷം രൂപ വരെയാണ് ഫോക്സ്വാഗണ് വെര്‍ട്ടിന്റെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.
ഹോണ്ട സിറ്റി: ഈ ഉത്സവ സീസണില്‍ ഏറ്റവും കുടുതല്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നത് ഹോണ്ട സിറ്റിക്കാണ്. ജനപ്രിയ മോഡല്‍ 90,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാല്‍ ഇതൊരു ബമ്ബര്‍ ഡീലെന്ന് തന്നെ പറയാം. ഒരൊറ്റ പെട്രോള്‍ എഞ്ചിന് ഓപ്ഷനിലാണ് സിറ്റി സെഡാന് വരുന്നത്.
121 പവര്‍ പുറത്തെടുക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് iVTEC പെട്രോള്‍ എഞ്ചിന് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു. എന്നാല്‍ ഹൈബ്രിഡിന്റെ ഓഫറിനെ കുറിച്ച് കൃത്യമായ അറിവില്ല. 11.63 ലക്ഷം മുതല്‍ 16.11 ലക്ഷം രൂപ വരെയാണ് സിറ്റിയുടെ എക്സ്ഷോറൂം വില.