ഐ.ജി പി.വിജയനെ സർവീസിൽ തിരിച്ചെടുത്തു

തിരുവനന്തപുരം : ഐ.ജി പി.വിജയനെ സർവീസിൽ തിരിച്ചെടുത്തു.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിനെ കേരളത്തിലേക്ക് കൊണ്ടുവന്ന പൊലീസുകാരുമായി ബന്ധപ്പെട്ടുവെന്നും, വിവരങ്ങൾ ചോർത്തി നൽകിയെന്നും ആരോപിച്ചായിരുന്നു സസ്പെന്റ് ചെയ്ത് കൊണ്ടുള്ള ഉത്തരവിറക്കിയത്.
പി. വിജയനെതിരായ നടപടിക്കെതിരെ ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ വിമർശനമുയർന്നിരുന്നു.

പ്രധാനമന്ത്രിയുടെ അഭിനന്ദനം

ശബരിമലയിൽ ഭക്തർക്കായി ഉത്തരവാദിത്തവും ബോധപൂര്‍വവുമായ തീര്‍ഥാടനത്തിനുള്ള ഉദ്യമമായ പുണ്യം പൂങ്കാവനം നടപ്പാക്കിയതിന് പ്രധാനമന്ത്രി  നരേന്ദ്ര മോദി ‘മന്‍ കി ബാത്തില്‍’ ഐജി  പി വിജയനെ അഭിനന്ദിച്ചിരുന്നു.