പത്തനംതിട്ട: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഒരുങ്ങുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. കേസിൽ അഭിലാഷ് ആദ്യം നൽകിയ മൊഴിയും പിന്നീട് എസ്ഐടിക്ക് നൽകിയ മൊഴിയും തമ്മിലുള്ള വൈരുധ്യമാണ് അന്വേഷണത്തിൽ നിർണായകമായത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച മൊഴി അന്നത്തെ മന്ത്രിയുടെ നിർദേശപ്രകാരമാണ് നൽകിയതെന്നും അഭിലാഷ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്….
National
സിഎംആർഎൽ കേസ്: സർക്കാരിന്റെ നിലപാടിനും പിണറായി വിജയനും തിരിച്ചടി
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ അനുമതി അപേക്ഷകൾ ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് തടസ്സമില്ലാത്ത സാഹചര്യമുണ്ടായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കൈമാറിയ വിവരങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച സംസ്ഥാന സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സിംഗിൾ ബെഞ്ച് നേരത്തേ നിരീക്ഷിച്ചിരുന്നു. അഴിമതി നിരോധന നിയമപ്രകാരം…
World
കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം വിദേശ പൗരന്മാർ മരിച്ചു; ഇന്ത്യക്കാർ സുരക്ഷിതർ
കോൺസ്റ്റൻസ: കരിങ്കടലിൽ വാണിജ്യ കപ്പലായ എം.വി. റോയാദ് മമ്മദോവിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് വിദേശ പൗരന്മാർ മരിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ചതായും നിരവധി ജീവനക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ ജീവനക്കാരെയും രക്ഷപ്പെടുത്തി റൊമാനിയയിലെത്തിച്ചു. ഇവരിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെയും കോൺസ്റ്റൻസ കൗണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റൊമാനിയയിലെ ഇന്ത്യൻ എംബസി മൂന്ന് ഇന്ത്യൻ ജീവനക്കാരുമായും ബന്ധപ്പെട്ടതായി അറിയിച്ചു. ഇന്ത്യൻ അംബാസഡർ മനോജ് മോഹപാത്ര ഇവരുമായി സംസാരിക്കുകയും ആശുപത്രി അധികൃതരുമായി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു….
Sports
ക്രിക്കറ്റ് വനിതാ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ക്യാപ്റ്റൻസി ഒഴിഞ്ഞു
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ ഒഴിഞ്ഞു. ഏഷ്യൻ ഗെയിംസിലെ സ്വർണനേട്ടത്തിന് പിന്നാലെയാണ് പ്രഖ്യാപനം. ടീം മികച്ച നിലയിലാണെന്നും യുവതാരങ്ങൾക്ക് അവസരം നൽകി മുന്നോട്ടുപോകാൻ അനുയോജ്യമായ സമയമാണിതെന്നും ഹർമൻപ്രീത് പറഞ്ഞു. സമാധാനത്തോടെയാണ് നായകസ്ഥാനം ഒഴിയുന്നതെന്നും അവർ വ്യക്തമാക്കി. ക്യാപ്റ്റൻ എന്ന നിലയിൽ പിന്തുണ നൽകിയ ബി.സി.സി.ഐ, സഹതാരങ്ങൾ, പരിശീലകർ, ആരാധകർ എന്നിവർക്ക് ഹർമൻപ്രീത് നന്ദി അറിയിച്ചു.
Entertainment
ഹൃദയാഘാതം; നടൻ നാനാ പടേക്കർ അന്തരിച്ചു
ഗോവ: പ്രമുഖ ഹിന്ദി-മറാത്തി നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ ഇന്ന് പുലർച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പുലർച്ചെ 5.20ഓടെയാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് മാണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച ശേഷം ഏകദേശം 45 മിനിറ്റോളം സി.പി.ആർ. നൽകിയെങ്കിലും പ്രതികരിച്ചില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് മെഡിക്കോ-ലീഗൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണകാരണം കൃത്യമായി സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്മോർട്ടം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. നാലുപതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ…
Technology
ശക്തമായ 8000mAh ബാറ്ററിയും വളരെ കുറഞ്ഞ വിലയും; ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങി
[ad_1] 192 ഗ്രാം മാത്രം ഭാരമുള്ള ഈ ഫോണിന് കൈവശം വയ്ക്കാൻ എളുപ്പമാണ്. നിലവിൽ മൂന്ന് മനോഹരമായ നിറങ്ങളിൽ ഇത് ലഭ്യമാണ് – സ്റ്റോം ടൈറ്റാനിയം, മെൽറ്റിംഗ് സിൽവർ, മിസ്റ്റിക് പർപ്പിൾ. ടെക്നോ തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോണായ ടെക്നോ പോവ കർവ് 2 5G ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 8000mAh ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതിനാൽ ഈ ഫോൺ സവിശേഷമാണ്. എന്നാല്‍, ഫോൺ വളരെ നേർത്തതാണ് (ഏകദേശം 7.42mm കനം). ഇത്രയും വലിയ ബാറ്ററിയുള്ള ലോകത്തിലെ ഏറ്റവും…
Crime
ഒൻപതുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ; റിമാൻഡ് ചെയ്തു
പന്തളം: ഒൻപതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ പന്തളം, കൊടുമൺ പൊലീസ് സംഘങ്ങൾ ചേർന്ന് അറസ്റ്റ് ചെയ്തു. കൊടുമൺ ബഥനി കോൺവെന്റിന് സമീപം കല്ലുവിളയിൽ വീട്ടിൽ ജോസഫ് (42) ആണ് പിടിയിലായത്. 2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പീഡനവിവരം കുട്ടി ബന്ധുക്കളോട് വെളിപ്പെടുത്തിയതിനെത്തുടർന്ന് കൊടുമൺ പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പന്തളം സർക്കിൾ ഇൻസ്പെക്ടർ സി. ബാബുക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ…
Lifestyle
എം.സി. റോഡിലെ ഹോട്ടലുകളിൽ പരിശോധന; 50 കിലോ പഴകിയ മത്സ്യം പിടികൂടി
അടൂർ: എം.സി. റോഡിലെ പ്രധാന ഫുഡ് സ്പോട്ടായ അടൂർ ബൈപാസിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളും പിടികൂടി. ഓലപ്പന്തൽ, അമ്മച്ചിക്കട, ഡിങ്കന്റെ തട്ടുകട, സൺറൈസ്, എസ്.എൻ., രാജധാനി തുടങ്ങിയ ഹോട്ടലുകളിലായിരുന്നു പരിശോധന. ഹോട്ടലുകളിൽ പാചകത്തിനായി സൂക്ഷിച്ചിരുന്ന 50 കിലോയോളം പഴകിയ മത്സ്യവും പിടികൂടി നശിപ്പിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
































